കൊല്ലം: കരിക്കോട് ഗവണ്മെന്റ് എൽ.പി സ്കൂളിന് സമീപം നിർമ്മാണത്തിലിരിക്കുന്ന മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു .കരിക്കോട് പ്രദേശത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ ഒന്നിലധികം മൊബൈൽ ടവർ ഉള്ളപ്പോഴാണ് വീണ്ടും ചവർ നിർമാണം.
മൂന്നു നില കെട്ടിടത്തിനു മുകളിലുള്ള ഏതുതരം നിർമ്മാണത്തിനും അടുത്ത വസ്തു അതിർത്തിയിൽ നിന്നും പത്തു മീറ്റർ വേണമെന്ന കെട്ടിട നിർമ്മാണചട്ടം ലംഘിച്ച് കേവലം 1 മീറ്റർ അകലമുള്ള കെട്ടിടത്തിനുമുകളിലാണ് ഏകദേശം 30 അടിയോളം ഉയരം വരുന്ന ടവർ നിർമ്മാണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.രാത്രിയിൽ ആരും കാണാതെ യാതൊരു സുരക്ഷിതത്വവും പാലിക്കാതെ ക്രെയിൻ ഉപയോഗിച്ചുള്ള നിർമ്മാണത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് താത്കാലികമായി നിർമ്മാണം നിർത്തി വച്ചിരിക്കുകയാണ്.
സ്കൂൾ,ആശുപത്രി പരിസരത്തു നിന്നും 500 മീറ്റർ അകലം പാലിച്ചെ മൊബൈൽ ടവർ നിർമ്മാണം പാടുള്ളു എന്നുള്ള സുപ്രീം കോടതി വിധിയുണ്ടായിട്ടും കേവലം പത്തു മീറ്റർ അകലത്തിലുള്ള 400ൽ അധികം കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് എൽ.പി സ്കൂളും ,2000 കുട്ടികൾ പഠിക്കുന്ന ശിവറാം എൻ എസ് സ്കൂളും നിലനില്‍ക്കെ മൊബൈൽ നിർമ്മാണത്തിൽ സ്കൂൾ അധികൃതരും വിദ്യാർഥികളും പ്രതിഷേധത്തിലാണ്.
പി ടി.എ യും സ്കൂൾ അധികൃതരും നിർമ്മാണത്തിനെതിരെ പരാധി നല്കി കഴിഞ്ഞു.കൂടുതൽ മരപരിപാടികൾക്ക് തദ്ദേശ വാസികൾ തയ്യാറെടുക്കുകയാണ്