റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണ് പൊട്ടിത്തെറിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഭീതി പടർത്തുന്നു. മുംബൈയിലെ ബാന്ദുപ്പിലാണ് സംഭവം.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇയാൾ ഫോണ് പൊട്ടിത്തെറിച്ചപ്പോൾ ചാടി എഴുന്നേൽക്കുകയും ഫോണ് പോക്കറ്റിൽ നിന്നും വലിച്ചെറിയുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. മാത്രമല്ല സമീപമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും പേടിച്ചരണ്ട് ഓടിമാറുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.