ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരുമില്ല. നമ്മുടെ നിത്യജീവിതവുമായി അവ അത്രമാത്രം ബന്ധപ്പെട്ടുകഴിഞ്ഞു. ആശയവിനിമയങ്ങള്‍ക്ക് മാത്രമല്ല സംഗീതാസ്വാദനത്തിനും, സിനിമ കാണാനും, ഗെയിം കളിക്കുന്നതിനും അങ്ങനെ തുടങ്ങി പല ആവശ്യങ്ങൾ മൊബൈൽ ഉപയോഗിക്കുന്നുണ്ട്.
മൊബൈല്‍ ഫോണില്‍ നമ്പരുകള്‍ എത്ര പ്രധാനപ്പെട്ട ഒന്നായി മാറി എന്ന് പറയേണ്ടതില്ലല്ലൊ. മിക്കവരും ഫാന്‍സി നമ്പരുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാറുണ്ട്. ചിലര്‍ക്ക് അവര്‍ ആഗ്രഹിച്ച നമ്പര്‍ ലഭിക്കും. മറ്റ് ചിലര്‍ അത് കണ്ട് “നല്ല നമ്പര്‍’ എന്ന് പറഞ്ഞാശ്വസിക്കും.
ഇപ്പോഴിതാ ദുബായിയിലുള്ള ഒരു നമ്പരിന്‍റെ വിലകേട്ട് ഞെട്ടുകയാണ് നെറ്റിസണ്‍. അടുത്തിടെ 058-7777777 എന്ന മൊബൈല്‍ നമ്പര്‍ അവിടെ ലേലത്തില്‍ വച്ചിരുന്നു. നിരവധി ആളുകൾ വീറുംവാശിയുംവച്ച് അത് സ്വന്തമാക്കാന്‍ ശ്രമിച്ചു.
നമ്പറിനായുള്ള ബിഡ്ഡിംഗ് 100,000 ദിര്‍ഹത്തില്‍ (ഏകദേശം 22 ലക്ഷം രൂപ) ആരംഭിച്ചു. ഒടുവില്‍ 3,200,000 ദിര്‍ഹം അതായത് ഏകദേശം ഏഴുകോടിക്കാണ് നമ്പര്‍ വിറ്റുപോയത്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച വൺ ബില്യണ്‍ ദിര്‍ഹം മദേഴ്സ് എന്‍ഡോവ്മെന്‍റ് കാമ്പെയ്നെ പിന്തുണയ്ക്കുന്നതിനാണ് ഈ ലേലത്തില്‍ നിന്നുള്ള വരുമാനം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദുബായി നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ “ജ7′ എന്ന പ്ലേറ്റ് ഏകദേശം 124 കോടി രൂപയ്ക്കാണ് ഒരാള്‍ സ്വന്തമാക്കിയത്.