കൊച്ചി: ഹൈക്കോടതിയിലെ സീനിയര്‍ ഓഫീസര്‍മാര്‍ ഒഴികെയുള്ള സ്റ്റാഫ് ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
പലരും ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് രജിസ്ട്രാര്‍ ജനറലിന്റെ നടപടി. ഇതുസംബന്ധിച്ച് മുമ്പും ഓഫീസ് മെമ്മോകള്‍ ഇറക്കിയിരുന്നു. ഓഫീസ് ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കില്ല.