കായംകുളം: മൊബൈലിലേക്ക് വൈറസ് പ്രോഗ്രാം കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ.
കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് പനയന്നാർകാവ് ദേവകി ഭവനത്തിൽ അഖിലാണ് (സച്ചു-24) പിടിയിലായത്. കൃഷ്ണപുരം കാപ്പിൽമേക്ക് പുലരിയിൽ സന്തോഷിന്റെ മകൻ പ്രണവിനെയാണ് (18) മർദ്ദിച്ചത്.
സംഭവത്തിലുൾപ്പെട്ട പ്ലസ്വൺ വിദ്യാർഥിയായ ഇയാളുടെ സഹോദരന് എതിരെയുള്ള റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.
പ്രണവിന്റെ മൊബൈലിലേക്ക് വൈറസ് പ്രോഗ്രാം കയറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമായ െതെന്ന് പൊലീസ് പറഞ്ഞു.