ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ ‘ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം’! ചാ​ത്ത​ങ്കേ​രി വ​ള​വ​നാ​രി​യി​ലെ ‘അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്കം’, മോ​ക്ക് ഡ്രി​ല്ലെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ആ​ശ്വാ​സം ‌

തി​രു​വ​ല്ല: പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്ത​ങ്ക​രി വ​ള​വ​നാ​രി പ്ര​ദേ​ശ​ത്ത് പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ അ​പ്ര​തീ​ക്ഷി​ത ‘വെ​ള്ള​പ്പൊ​ക്കം’. വ​ള​വ​നാ​രി​പ്ര​ദേ​ശ​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ കു​ടും​ബ​ങ്ങ​ളി​ലെ 20 പേ​രെ തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ലു ‘പു​ന​ര​ധി​വാ​സ ക്യാ​മ്പു​ക​ളി’​ലേ​ക്ക് മാ​റ്റി.

ഇ​വ​രി​ല്‍ ര​ണ്ടു​പേ​രെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് പ്ര​ത്യേ​ക ക്യാ​മ്പി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു വെ​ള്ളം പൊ​ങ്ങി​യ​തും അ​ടി​യ​ന്ത​ര​മാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തും. ‌

പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു​ന​ട​ത്തി​യ ‘ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം’ ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്നു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്പോ​സ് സി​സ്റ്റ​ത്തി​ന്‍റെ (ഐ​ആ​ര്‍​എ​സ്) ഭാ​ഗ​മാ​യി തി​രു​വ​ല്ല താ​ലൂ​ക്കി​നു കീ​ഴി​ല്‍ പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​കോ​ട് ക​ട​വി​ല്‍ ന​ട​ത്തി​യ മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വെ​ള്ള​പ്പൊ​ക്ക സാ​ഹ​ച​ര്യ​ത്തി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സം​ഘ​ടി​പ്പി​ച്ച​ത്. ‌

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​ണ്‍​കോ​ട് ക​ട​വി​ല്‍ നി​ന്ന് ഡി​ങ്കി ബോ​ട്ടു​ക​ള്‍ ഇ​റ​ക്കി​യ​പ്പോ​ള്‍ ആ​ദ്യം നാ​ട്ടു​കാ​രി​ല്‍ അ​മ്പ​ര​പ്പു​ണ്ടാ​യി. മോ​ക്ഡ്രി​ല്‍ ആ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​ത് എ​ങ്ങ​നെ​യാ​ണു ന​ട​ത്തു​ന്ന​തെ​ന്ന ആ​കാം​ക്ഷ​യാ​യി​രു​ന്നു പ​ല​ര്‍​ക്കും. ‌

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യാ​ല്‍ എ​ങ്ങ​നെ​യാ​കും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തേ​ണ്ട​ത് എ​ന്ന​തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​മാ​യി​രു​ന്നു മോ​ക്ക്ഡ്രി​ൽ.

ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍, പി​പി​ഇ കി​റ്റു​ക​ള്‍, ഫ​സ്റ്റ് എ​യ്ഡ് കി​റ്റു​ക​ള്‍ എ​ല്ലാം ത​യാ​റാ​ക്കി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ര്‍​വ​സ​ജ്ജ​രാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ര്‍. ര​ണ്ടു ആം​ബു​ല​ന്‍​സ്, ര​ണ്ടു ഡി​ങ്കി ബോ​ട്ടു​ക​ള്‍, ഒ​രു ബ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ്‌​കൂ​ബ വെ​ഹി​ക്കി​ള്‍, എ​ന്നി​വ മോ​ക്ഡ്രി​ല്ലി​ന് ഉ​പ​യോ​ഗി​ച്ചു. ‌

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി ആ​ളു​ക​ളെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത് നാ​ലു​ത​ര​ത്തി​ലാ​യി​രു​ന്നു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രെ ഒ​രു ക്യാ​മ്പി​ലേ​ക്കും 10 നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രെ മ​റ്റൊ​രു ക്യാ​മ്പി​ലേ​ക്കും റൂം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രെ​യും കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​വ​രെ​യും പ്ര​ത്യേ​കം ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന രീ​തി​യി​ലാ​യി​രു​ന്നു മോ​ക്ക്ഡ്രി​ല്‍.

10 സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യേ​ഴ്സ് ഉ​ള്‍​പ്പെ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ നി​ന്ന് 40 പേ​രു​ണ്ടാ​യി​രു​ന്നു. പി​ങ്ക് പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സു​കാ​രും പ​ങ്കാ​ളി​ക​ളാ​യി. ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​ന്ന് ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​രു​ണ്ടാ​യി​രു​ന്നു. ‌

താ​ലൂ​ക്ക്ത​ല റെ​സ്‌​പോ​ണ്‍​സി​ബി​ള്‍ ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ.​വി​ന​യ് ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മോ​ക്ഡ്രി​ല്‍. വെ​ള്ളം​പ്പൊ​ക്കം തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യാ​ല്‍ അ​വ​യെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് മ​ന​സി​ലാ​ക്കാ​നാ​ണ് മോ​ക്ക്ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സ​ബ് ക​ള​ക്ട​ര്‍ ഡോ.​വി​ന​യ് ഗോ​യ​ല്‍ പ​റ​ഞ്ഞു. മോ​ക്ഡ്രി​ല്‍ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.‌

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ സി​നി, പെ​രി​ങ്ങ​ര ഗ്രാ​മ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ള്‍ ജോ​സ്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി.​രാ​ധാ​കൃ​ഷ്ണ​ന്‍, ഐ​ആ​ര്‍​എ​സ് ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ര്‍​കൂ​ടി​യാ​യ തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ മി​നി. കെ.​തോ​മ​സ്, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി​സി വി​ശ്വ​നാ​ഥ്, തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി.​രാ​ജ​പ്പ​ന്‍, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​തീ​ഷ് ചാ​ത്ത​ങ്ക​രി, ഡെ​പ്യൂ​ട്ടി ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ര്‍ പു​ളി​ക്കീ​ഴ് ബി​ഡി​ഒ ടി. ​ബീ​നാ കു​മാ​രി, പ​ത്ത​നം​തി​ട്ട ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​വി​നോ​ദ് കു​മാ​ര്‍, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി ആ​ര്‍​എം​ഒ ഡോ.​അ​രു​ണ്‍, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​രാ​ജേ​ന്ദ്ര​ന്‍, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട​ന്‍റ് സു​രേ​ഷ് കു​മാ​ര്‍, പെ​രി​ങ്ങ​ര വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജ​ല​ജ​കു​മാ​രി, സ​ബ് ആ​ര്‍​ടി​ഒ ബി. ​ബി​ജു, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി.​എ​സ്. ആ​ദ​ര്‍​ശ്, തി​രു​വ​ല്ല സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​ബി. വേ​ണു​കു​ട്ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌

Related posts

Leave a Comment