1.4 ദശലക്ഷം ഫോളോവേഴ്‌സുള്ള ഷമിയെന്തിനാണ് എന്റെ പിന്നാലെ നടക്കുന്നത് ! ക്രിക്കറ്റ് താരം മുഹമ്മദ് ഷമി തന്നെ ശല്യം ചെയ്യുന്നുവെന്ന ആരോപണവുമായി യുവതി രംഗത്ത്…

ഇന്ത്യ ലോകകപ്പ് സെമിയില്‍ കടന്നതോടെ കളിക്കാരെല്ലാം അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. എന്നാല്‍ ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ മുഹമ്മദ് ഷമി തന്നെ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് യുവതി ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. സോഫിയ എന്ന് പേരുള്ള യുവതിയാണ് താരത്തിനെതിരേ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 1.4 ദശലക്ഷം പേര്‍ പിന്തുടരുന്ന ഷമിയെന്തിനാണ് തന്റെ പിന്നാലെ നടക്കുന്നതെന്ന് ആരെങ്കിലും ഒന്നു പറഞ്ഞുതരാമോയെന്നാണ് യുവതി കുറിച്ചിരിക്കുന്നത്.

ഷമിയുടെ ഔദ്യോഗിക ഇന്‍സ്റ്റാമ്രാം പേജില്‍ നിന്നും താരം യുവതിക്കയച്ച ആശംസ യുവതി തന്റെ പേജില്‍ ഇട്ടിട്ടുണ്ട്. താരം തന്നെ സന്ദേശങ്ങള്‍ കൊണ്ടു നിരന്തരം ശല്യപ്പെടുത്തുന്നു എന്നാണ് യുവതിയുടെ പരാതി. സ്ത്രീവിഷയത്തില്‍ ഷമി വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമല്ല. ഷമിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുന്‍ഭാര്യ ഹസീന്‍ ജഹാന്‍ രംഗത്ത് വന്നിരുന്നു. സ്ത്രീകളുമായി ഷമി നടത്തിയെന്ന് ആരോപിക്കുന്ന അനേകം സന്ദേശങ്ങളുടെ പകര്‍പ്പും അവര്‍ പുറത്തുവിട്ടിരുന്നു. ഭാര്യയുമായുള്ള ബന്ധം തകരാറിലായ ഷമി പിന്നീട് വിവാദത്തില്‍ നിന്നും തലയൂരുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് അടുത്ത വിവാദവും ഉണ്ടായിരിക്കുന്നത്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലൂം ലോകകപ്പില്‍ താരംമികച്ച പ്രകടനമാണ് നടത്തുന്നത് വെറും നാലു മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞിരിക്കുകയാണ്. ന്യൂസിലന്റുമായുള്ള മത്സരത്തില്‍ ജയിച്ച് ഇന്ത്യ ഫൈനല്‍ കളിച്ചാല്‍ താരം ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ശ്രീലങ്കയ്ക്കെതിരേയും സെമിയില്‍ ന്യൂസിലന്റിനെതിരേയും താരത്തെ ഇന്ത്യ ഒഴിവാക്കി. ഷമിക്കെതിരേയുള്ള യുവതിയുടെ ആരോപണം ആരാധകര്‍ ഏറ്റെടുത്തതോടെ ഇപ്പോള്‍ ട്രോളുകളുടെ ബഹളമാണ്.

Related posts