സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ഫ്ളാറ്റിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടുന്ന മെഹര്‍ എന്ന നേഹയും സംഘവും നടത്തി വന്നത് വന്‍തട്ടിപ്പ്.
പോലീസ് പിടിയിലായ മോഡല്‍ മെഹറിന്റെ വലയില്‍ വീണിരുന്നവരില് അധികവും 20നും 50നും ഇടയില്‍ പ്രായമുള്ളവര്‍.
ഇതില്‍ തന്നെ 25-30 പ്രായമുള്ളവരാണ് അധികവും.
വലയിലാക്കുന്ന യുവാക്കളെ വശീകരിച്ച് ഫ്ളാറ്റിനകത്തെത്തിച്ച ശേഷം സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ഇവരുടെ രീതി. പിന്നീടാണ് വിലപേശല്‍.
മെസേജിംഗ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ ഇരകള്‍ക്കുള്ള വലയെറിയുക. പരിചയപ്പെട്ടു കഴിഞ്ഞാല്‍ ഇവരെ ജെപി നഗറിലെ വസതിയിലേക്ക് ക്ഷണിക്കും.
ഇവിടേക്കെത്തുന്ന പുരുഷന്മാരെ ബിക്കിനി ധരിച്ച് അകത്തേക്ക് ക്ഷണിക്കും. അകത്തു കയറിയ ഉടന്‍ നേഹ ഇവരോടൊപ്പം സെല്‍ഫിയെടുക്കും.
പിന്നീടുള്ള ദൃശ്യം പകര്‍ത്താന്‍ സംഘം തയ്യാറായിരിക്കും. ഇരയുടെ ഫോണ്‍ തട്ടിയെടുത്തശേഷം കോണ്ടാക്ട് ലിസ്റ്റില്‍നിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പര്‍ ശേഖരിക്കലാണ് അടുത്ത ഘട്ടം.
ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തും. യുവതിയെ വിവാഹം കഴിക്കണമെന്നാകും ചിലരോടുള്ള ആവശ്യം.
എന്നാല്‍ ഇതിനായി മതപരിവര്‍ത്തനം നടത്തണമെന്നും ആവശ്യപ്പെടും. ഇതോടെ മിക്കവരും പണം നല്കി ഒഴിവാകാന്‍ നോക്കുകയാണ് പതിവ്.
ഇരകളില്‍ ഒരാള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറംലോകമറിയുന്നത്. ഇരകളില്‍നിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ സംഘത്തിന്റെ വലയില്‍ 12 പേര് അകപ്പെട്ടതായി കണ്ടെത്തി. കൂടുതല്‍ ഇരകളുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്.
ബെംഗളൂരു പുട്ടനഹള്ളിയിലെ പോലീസ് സ്റ്റേഷനിലാണ് പ്രധാനപ്രതിയായ മെഹറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ സ്വദേശിനിയാണ് ഇവര്‍.
കൂട്ടുപ്രതികളായ യാസിന്, പ്രകാശ് ബലിഗര, അബ്ദുല്‍ ഖാദര്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു പ്രതിയായ നദീമിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.