ഇങ്ങനെയാവണം അധ്യാപകരുടെ മനോഭാവം! മലപ്പുറത്തുകാരനായ മാലിക് എന്ന അധ്യാപകന്‍ ദേശീയ മാധ്യമങ്ങളുടെ പോലും ശ്രദ്ധാകേന്ദ്രമായതിങ്ങനെ

ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങളില്‍ മലപ്പുറത്തുകാര്‍ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയുണ്ട്. ചെളികലങ്ങിയ, കഴുത്തൊപ്പം വെള്ളമുള്ള തോടിലൂടെ നീന്തിയും നടന്നുമായി അക്കരെ കടക്കുന്ന ഒരു നാല്‍പതുകാരന്‍. അരയില്‍ ഒരു റബര്‍ ട്യൂബ് ധരിച്ചിട്ടുണ്ടാവും. ഒരു കൈയ്യില്‍ ഭക്ഷണപൊതിയും ഷര്‍ട്ടും പുസ്തകങ്ങളും ഒരു കവറിലാക്കിയും ചെരുപ്പും ഉയര്‍ത്തിപിടിച്ചിട്ടുണ്ടാവും. നാല്‍പ്പതുകാരനായ മാലിക് എന്ന ഇദ്ദേഹം ഒരു അധ്യാപകനാണ്. സ്‌കൂളിലേയ്ക്കാണ് യാത്ര. ഇരുപത് വര്‍ഷമായി മാലിക് മലപ്പുറത്തെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപകനാണ്. ഇത്രയും ത്യാഗം സഹിച്ചാണ് കളിഞ്ഞ ഇരുപത് വര്‍ഷമായി അദ്ദേഹം പഠിപ്പിക്കുന്നതിനായി സ്‌കൂളിലേയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നത്. വീട്ടില്‍ നിന്ന് ബസില്‍ യാത്ര ചെയ്താണ് പോവുന്നതെങ്കില്‍, മൂന്ന് മണിക്കൂര്‍ വേണം സ്‌കൂളില്‍ എത്താന്‍. അതേസമയം നീന്തിപോവുകയാണെങ്കില്‍ വളരെയധികം സമയം ലാഭിക്കാന്‍ സാധിക്കും.

അതുകൊണ്ടാണ് ഇരുപത് വര്‍ഷമായി നീന്തി തന്നെ സ്‌കൂളിലേയ്ക്ക് പോവുന്നത്. മാലിക് പറയുന്നു.അതുകൊണ്ടാണ് ഇരുപത് വര്‍ഷമായി നീന്തി തന്നെ സ്‌കൂളിലേയ്ക്ക് പോവുന്നത്. മാലിക് പറയുന്നു. പ്രകൃതി സ്‌നേഹികൂടിയായ അദ്ദേഹം താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ നീന്തല്‍ പഠിപ്പിക്കാനും പറമ്പിലിറക്കി കൃഷിപ്പണികള്‍ ചെയ്യിക്കാനുമൊക്കെ ഉത്സാഹിക്കാറുണ്ട്.  പ്രകൃതിയുടെ യഥാര്‍ത്ഥ അവസ്ഥ കുട്ടികള്‍ക്ക് പ്രത്യേക മനസിലാക്കികൊടുക്കുന്നതിനും അതുകണ്ടിട്ടെങ്കിലും പ്രകൃതിയെ സംരക്ഷിക്കമെന്ന തീരുമാനത്തിലെത്താനും ഈ പദ്ധതി കുട്ടികള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്നാണ് മാലിക് പറയുന്നത്. പേരിനോ പ്രശസ്തിയ്‌ക്കോ വേണ്ടിയല്ലാതെ ആത്മാര്‍ത്ഥയുടെ പേരില്‍ മാത്രം ചെയ്യുന്ന മാലികിന്റെ ഈ പ്രവര്‍ത്തി അന്തര്‍ദേശിയ മാധ്യമങ്ങള്‍ പോലും ഏറ്റെടുത്ത് വാര്‍ത്തയാക്കിയിരുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്രത്തോളം വൈകിച്ചെല്ലാം എന്ന് ഗവേഷണം നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലത്താണ് മാലികിന്റെ ഈ പ്രവര്‍ത്തി എന്നതാണ് അദ്ദേഹത്തെ വാര്‍ത്തകളില്‍ താരമാക്കുന്നത്.

Related posts