ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ട​വ്വ​ൽ മാ​ത്രം ധ​രി​ച്ച് യു​വ​തി: അ​മ്പ​ര​ന്ന് ജ​ന​ങ്ങ​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

മും​ബൈ തെ​രു​വി​ലൂ​ടെ ട​വ്വ​ൽ ധ​രി​ച്ച് ന​ട​ക്കു​ന്ന ഒ​രു യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ ക്രി​യേ​റ്റ​റും മി​ന്ത്ര ഫാ​ഷ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ ജേ​താ​വു​മാ​യ ത​നു​മി​ത ഘോ​ഷാ​ണ് മും​ബൈ​യി​ലെ പൊ​വാ​യ് ഏ​രി​യ​യി​ൽ വ​ച്ച് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ ഒ​രു പി​ങ്ക് ട​വ്വ​ൽ ധ​രി​ച്ച് ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നും യു​വ​തി ന​ട​ന്നു തു​ട​ങ്ങു​ന്ന​ത് കാണാം. മ​റ്റൊ​രു ട​വ്വ​ൽ ത​ല​യി​ലും യുവതി കെ​ട്ടി​യി​ട്ടു​​ണ്ട്. തു​ട​ർ​ന്ന് യു​വ​തി അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലേ​ക്ക് ന​ട​ക്കു​ന്ന​തും ഒ​രു ബെ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

വ​ഴി​യിലൂടെ പോ​കു​ന്ന​വ​രെ​ല്ലാം അ​മ്പ​ര​പ്പോ​ടെ​യാ​ണ് യു​വ​തി​യെ നോ​ക്കു​ന്ന​ത്. അ​ടു​ത്ത നി​മി​ഷം കാ​ണു​ന്ന​ത് യു​വ​തി താ​ൻ ധ​രി​ച്ചി​രി​ക്കു​ന്ന ട​വ്വ​ൽ ഊ​രി​യെ​റി​യു​ന്ന​തും ത​ല​യി​ലെ ട​വ്വ​ൽ അ​ഴി​ച്ചു​മാ​റ്റു​ന്ന​തു​മാ​ണ്.

എ​ന്നാ​ൽ അ​മ്പ​ര​പ്പോ​ടെ എ​ല്ലാ​വ​രും നോ​ക്കു​മ്പോ​ൾ യു​വ​തി വ​ള​രെ ഫാ​ഷ​ന​ബി​ളാ​യി മ​റ്റൊ​രു വ​സ്ത്രം ധ​രി​ച്ചി​രി​ക്കു​ന്ന​തും കാ​ണാം. ഒ​രു കൂ​ളിം​ഗ് ഗ്ലാ​സും അ​വ​ൾ വ​യ്ക്കു​ന്നു​ണ്ട്. പി​ന്നീ​ട് സ്റ്റൈ​ലി​ൽ ന​ട​ന്നു പോ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​നാ​വു​ന്ന​ത്. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് പു​തി​യ വീ​ഡി​യോ അ​ല്ലെ​ന്നും അ​വ​ൾ പ​റ​യു​ന്നു​ണ്ട്.

‘സു​ഹൃ​ത്തു​ക്ക​ളേ, 2019 -ൽ ​ചി​ത്രീ​ക​രി​ച്ച ഒ​രു ഷോ​യു​ടെ ഭാ​ഗ​വും ഒ​രു ടാ​സ്‌​ക്കി​ൻ്റെ ഭാ​ഗ​വു​മാ​ണ് ഈ ​വീ​ഡി​യോ. സോ​നാ​ക്ഷി സി​ൻ​ഹ, ശാ​ലീ​ന ന​ഥാ​നി, മ​നീ​ഷ് മ​ൽ​ഹോ​ത്ര, ഡി​നോ മോ​റി​യ തു​ട​ങ്ങി​യ​വ​രാ​ണ് ഷോ ​ജ​ഡ്ജ് ചെ​യ്ത​ത്. ഇ​ത് ഒ​രു എ​പ്പി​സോ​ഡി​ലെ ഒ​രു ടാ​സ്‌​ക്കാ​യി​രു​ന്നു, അ​തി​നാ​ൽ ഇ​ത് ഗൗ​ര​വ​മാ​യി എ​ടു​ക്ക​രു​ത്! ന​ന്ദി’ എ​ന്നും യു​വ​തി കു​റി​ച്ചി​ട്ടു​ണ്ട്.

 

 

 

 

Related posts

Leave a Comment