ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ചെരിപ്പെറിയുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ച് സിനിമാ സംവിധായകൻ. സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിക്കെതിരായ തീവ്ര വലതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മുംബൈയിൽനിന്നുള്ള സംവിധായകനായ രാം സുബ്രഹ്മണ്യന്റെ പരാമർശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെരിപ്പോ ഷൂവോ എറിയുന്നവർക്ക് ഞാൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നു. പുതിയ ഇന്ത്യൻ സംസ്കാരത്തിലേക്കു സ്വാഗതം- രാം സുബ്രഹ്മണ്യൻ ട്വിറ്ററിൽ കുറിച്ചു.
Not at all… I am offering 1 Lakh to anyone who throws a chappal/shoe at @narendramodi ji. Welcome to the new Indian culture. Foundation laid by @BJP4India https://t.co/gEh5nxUGq7
— Ram Subramanian (Voice Of Ram) (@VORdotcom) November 20, 2017
നേരത്തെ, പദ്മാവതിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ദീപിക പദുക്കോണിന്റെ തലയറുക്കുന്നവർക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ച് ഹരിയാന ബിജെപി നേതാവ് സുരജ് പാൽ രംഗത്തെത്തിയിരുന്നു. ഇതിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും പ്രസ്താവനയിൽനിന്നു പിന്നോട്ടുപോകാൻ ബിജെപി നേതാവ് തയാറായിട്ടില്ല.