ഛണ്ഡിഗഡ്: അഞ്ചിൽ നാലിൽ മുന്നേറുമെന്നു കരുതുന്ന കാവി സഖ്യം പഞ്ചാബിൽ തകർന്നടിയുമെന്ന് എക്സിറ്റ്പോൾ. കന്നിയങ്കം നടത്തുന്ന ആം ആദ്മി പഞ്ചാബ് തൂത്തുവാരുമെന്നാണ് ഒന്നിലേറെ എക്സിറ്റ്പോളുകൾ പ്രവചിക്കുന്നത്. ചൂൽ ചിഹ്നത്തിൽ വോട്ടുതേടിയ എഎപി 59 മുതൽ 67 സീറ്റുകൾവരെ നേടിയേക്കാമെന്നാണ് ഇന്ത്യ ടിവി- സി വോട്ടർ എക്സിറ്റ്പോൾ പറയുന്നത്.
ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്ത് എത്തുമെന്നും സി പ്രവചിക്കുന്നു. കോൺഗ്രസിന് ആകെയുള്ള 117 സീറ്റിൽ 41 മുതൽ 49 സീറ്റുകൾവരെയാണ് സി പ്രതീക്ഷിക്കുന്നത്. എന്ന ഭരണകക്ഷിയായ അകാലിദൾ പഞ്ചാബിൽ തകർന്നടിയുമെന്നാണ് സിയുടെ പ്രവചനം. ബിജെപി അകാലിദൾ സഖ്യത്തിന് കേവലം 13 സീറ്റുകളിൽ മാത്രമാണ് സി പ്രതീക്ഷവയ്ക്കുന്നത്.
സിഎൻഎൻ- ന്യൂസ് 18 എക്സിറ്റ്പോളിലും എഎപിക്കാണ് മുൻതൂക്കം. 117 സീറ്റിൽ എഎപി 57 സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തുമെന്ന് സിഎൻഎൻ പ്രവചിക്കുന്നു. സിഎൻഎൻ പ്രവചനത്തിൽ കോൺഗ്രസും പിന്നിലായുണ്ട്. കോൺഗ്രസിന് 53 സീറ്റാണ് സിഎൻഎൻ നൽകുന്നത്. ഭരണവിരുദ്ധ വികാരം അലയടിച്ച പഞ്ചാബിൽ ബിജെപി-അകാലിദൾ സഖ്യം ഏഴു സീറ്റിൽ ഒതുങ്ങുമെന്നും സിഎൻഎൻ പറയുന്നു.
ഇന്ത്യ ടിവി സി വോട്ടർ എക്സിറ്റ്പോളും ബിജെപിക്കാണ് മുൻതൂക്കം നൽകുന്നത്. ബിജെപി ഗോവയിൽ കേവല ഭൂരിപക്ഷം നേടിയേക്കുമെന്നും സി പ്രവചിക്കുന്നു. 15 മുതൽ 21 സീറ്റുവരെയാണ് കാവിപ്പാർട്ടിക്ക് സി നൽകുന്നത്. കോൺഗ്രസ് 12-18 സീറ്റുകളുമായി തൊട്ടുപിറകിലായെത്തുമെന്നും സിയുടെ എക്സിറ്റ്പോൾ പറയുന്നു. എന്നാൽ ആം ആദ്മിക്ക് നാലു സീറ്റുകൾ മാത്രമാണ് സി പ്രതീക്ഷിക്കുന്നത്.
മണിപ്പൂരിലും ബിജെപിക്കാണ് എക്സിറ്റ്പോൾ മുൻതൂക്കം പ്രവചിക്കുന്നത്. ഇന്ത്യ ടിവി- സി വോട്ടർ എക്സിറ്റ്പോൾ ബിജെപിക്ക് 25-31 സീറ്റുകളാണ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. നാഗാ പ്രക്ഷോഭത്തിന്റെ ഭൂമികയായ മണിപ്പൂരിൽ കോൺഗ്രസ് രണ്ടാമതെത്തുമെന്നും സി എക്സിറ്റ്പോൾ പ്രവചിക്കുന്നു. കോൺഗ്രസിന് 17-23 സീറ്റുകളാണ് എക്സിറ്റ്പോൾ നൽകുന്നത്. മറ്റു കക്ഷികൾ ഒന്പതു മുതൽ 15 സീറ്റുകൾവരെ നേടി ഭരണത്തിൽ നിർണായകമാകുമെന്നും സി പ്രവചിക്കുന്നു.
എക്സിറ്റ്പോൾ പ്രവചനങ്ങൾ ശരിയായാൽ ഉത്തരാഖണ്ഡിലും ബിജെപിക്ക് മേൽക്കൈ ലഭിച്ചേക്കും. ന്യൂസ് 24-ചാണക്യ എക്സിറ്റ്പോൾ 53 സീറ്റാണ് ബിജെപിക്ക് നൽകുന്നത്. കോൺഗ്രസിന് 15 സീറ്റുകളും മറ്റു കക്ഷികൾക്ക് രണ്ടു സീറ്റും ചാണക്യ പ്രവചിക്കുന്നു.