ഇസ്രായേലില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന തെരുവുബാലന്‍! സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ച ചിത്രത്തിനു പിന്നിലെ കള്ളത്തരം കയ്യോടെ പിടിച്ചു; സംഘികളുടെ ‘തള്ള്’ പൊളിഞ്ഞത് ഇങ്ങനെ

thequint_2017-07_ed7c7752-82fa-4a36-9fac-7868ceba8be1_Untitled design (1)തങ്ങള്‍ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന പാര്‍ട്ടിയേയും നേതാക്കളെയും വലുതാക്കി കാണിക്കാന്‍ അണികള്‍ ശ്രമിക്കുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രധാനമന്ത്രി കൂടിയായ തങ്ങളുടെ നേതാവിനെ പുകഴ്ത്താനുള്ള സംഘികളുടെ ഈ ശ്രമം അല്‍പം കൂടിപ്പോയില്ലേ എന്നാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. വ്യാജ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ബി.ജെ.പിക്കും വിലയുണ്ടാക്കാന്‍ സംഘപരിവാര്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനവേളകളില്‍. എന്നാല്‍ മിക്കപ്പോഴും ഈ ‘ഫോട്ടോഷോപ്പ് ഇമേജുണ്ടാക്കല്‍’ സോഷ്യല്‍ മീഡിയ കൈയ്യോടെ പിടികൂടുകയും ചെയ്യാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശന വേളയിലും മോദി അനുകൂലികള്‍ പതിവുപോലെ ‘ഫോട്ടോഷോപ്പ് തള്ളുമായി’ രംഗത്തുവന്നിരുന്നു.

thequint_2017-07_73151d0d-af07-430b-81d1-7150ec6ca2e3_Screen Shot 2017-07-05 at 10.17.43 am.png

ഒരു ബാലന്‍ തെരുവില്‍ ചിത്രം വരയ്ക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു പ്രചരണം. ഇസ്രായേലില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന തെരുവുബാലന്‍ എന്ന രീതിയില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മിഷന്‍ മോദി 2019 എന്ന അക്കൗണ്ടുവഴിയാണ് പ്രധാനമായും ഈ ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയ തന്നെ ഈ വ്യാജ പ്രചരണത്തിനെതിരെ തെളിവുസഹിതം രംഗത്തുവരികയായിരുന്നു. മോദി അനുകൂലികള്‍ അവകാശപ്പെടുന്നതുപോലെ ഈ ചിത്രത്തിലേത് ഇസ്രായേലിലെ കലാകാരനുമല്ല, അയാള്‍ വരയ്ക്കുന്നത് മോദിയേയുമല്ല. മറിച്ച് 2005ലെ ഒരു ചിത്രം ഫോട്ടോഷോപ്പില്‍ ചില മിനുക്കുപണികള്‍ നടത്തി വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു. പാരീസിലെ സെന്റര്‍ ഓഫ് പോമ്പിഡൗവില്‍ നിന്നെടുത്ത ചിത്രമാണിത്. ഈ ചിത്രത്തിലെ ബാലന്‍ വരയ്ക്കുന്നത് ഡച്ച് പെയിന്റര്‍ ജോഹന്നാസ് വെര്‍മീറിന്റെ ഗേള്‍ വിത്ത് എ പേള്‍ ഇയറിങ് എന്ന ചിത്രമാണ്. സത്യാവസ്ഥയെക്കുറിച്ച് അറിഞ്ഞവര്‍, അറിഞ്ഞവര്‍, പ്രത്യേകിച്ച് സംഘി വിരോധികള്‍ ചിത്രത്തിന്റെ സത്യാവസ്ഥയും പ്രചരിപ്പിച്ചു.

thequint_2017-07_8d2e70fe-9512-4534-8801-b8527a9cc68f_Screen Shot 2017-07-05 at 10.20.06 am.png

 

Related posts