മന്ത്രിമാർ ആകാനുള്ളവരുടെ പട്ടികയിൽ നിങ്ങളുടെ പേരുണ്ടെന്ന് മാധ്യമങ്ങൾ പറയും. ആരും അത് കേട്ട് സന്തോഷിക്കാൻ നിൽക്കേണ്ട. അതൊക്കെ നിങ്ങളെ വഴി തെറ്റിക്കുന്ന വാർത്തകളാണ്. നിങ്ങളുടെ പേര് സത്യപ്രതിജ്ഞ ചെയ്യേണ്ടവരുടെ പട്ടികയിൽ ഉണ്ടെങ്കിൽ പ്രധാന മന്ത്രിയുടെ ഓഫീസിൽനിന്ന് ഫോണ് വരും. അങ്ങനെ ഫോണ് വന്നാൽ അത് സത്യമാണെന്ന് ഉറപ്പാക്കണമെന്നും മോദി ഓർമിപ്പിച്ചു.
ഡൽഹി ഒരു പ്രത്യേക സ്ഥലം ആണ്. പുതിയ എംപിമാരെ സഹായിക്കാൻ പലരും വരും. ആദ്യമൊക്കെ ചെറിയ ചെറിയ സഹായങ്ങളാകും ലഭിക്കുക. പിന്നെ വലിയ വലിയ സഹായങ്ങളിലേക്ക് കടക്കും. കുറച്ച് കഴിയുന്പോൾ അവരെ ഒഴിവാക്കാൻ പോലും ആകാതെ വരും. അപ്പോഴേയ്ക്കും ചിലപ്പോൾ ചില കുഴികളിൽ ചാടിയേക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി.
എംപിമാരോട് പ്രതികരണം തേടി മാധ്യമ പ്രവർത്തകർ കടന്നുവരും. പ്രശസ്തി നല്ലതാണെന്നു കരുതി എന്തെങ്കിലും പറയും. ഇത്തരം പ്രതികരണങ്ങൾ പിന്നീട് വിവാദം ആകും. അതുകൊണ്ട് നഷ്ടമേ ഉണ്ടാകൂ. അത്തരം പ്രസ്താവനകൾ ഒഴിവാക്കണം. അതിനാൽ എല്ലാ കാര്യങ്ങളിലും ഉടൻ പ്രതികരണം നൽകണം എന്ന ആഗ്രഹം ഒഴിവാക്കണം. ഇനി പ്രതികരിക്കുകയാണെങ്കിൽ തന്നെ വസ്തുതകൾ പഠിച്ച ശേഷം മാത്രം പ്രതികരിക്കുണമെന്നും മോദി നിർദേശിച്ചു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർ ധാർഷ്ഠ്യം വെടിയണമെന്നും മാധ്യമങ്ങളുടെ ക്യാമറയ്ക്കു മുന്നിൽ പ്രലോഭനങ്ങൾക്ക് വഴങ്ങിപ്പോകരുതെന്നും മുന്നറിയിപ്പ് നൽകി.