സ്വന്തമായി കാറില്ല; ആകെയുള്ള ഒരു കോടിയുടെ വസ്തുവക ആസ്തിയിൽ കുടുംബത്തിനും അവകാശം;   മോദിയുടെ സ​മ്പാ​ദ്യം 2.85 കോ​ടി​ രൂപ; കണക്കുകൂട്ടലുകൾ അറിയാം…


ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​സ്തി​യി​ൽ ക​ഴി​ഞ്ഞ 15 മാ​സ​ത്തി​നി​ട​യി​ൽ 36 ല​ക്ഷം രൂ​പ​യു​ടെ വ​ർ​ധ​ന.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ ആ​സ്തി വി​വ​ര​ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 2.49 കോ​ടി​യാ​യി​രു​ന്ന സ​മ്പാ​ദ്യം 2.85 കോ​ടി​യാ​യി വ​ർ​ധി​ച്ചു. 26.26 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ആ​സ്തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

നാ​ല് സ്വ​ർ​ണ​മോ​തി​ര​വും മോ​ദി​യു​ടെ പ​ക്ക​ലു​ണ്ട്. ഇ​വ​യ്ക്ക് 1.5 ല​ക്ഷം രൂ​പ വി​ല​വ​രും. സ്വ​ന്ത​മാ​യി കാ​റോ മ​റ്റു ബാ​ധ്യ​ത​ക​ളോ ഇ​ല്ല. 1.50 ല​ക്ഷ​ത്തി​ന്‍റെ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സി​നൊ​പ്പം 8.43 ല​ക്ഷ​ത്തി​ന്‍റെ എ​ൻ​എ​സ്‌​സി (നാ​ഷ​ണ​ൽ സേ​വി​ങ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്), നി​കു​തി കി​ഴി​വി​നാ​യി ഇ​രു​പ​തി​നാ​യി​രം രൂ​പ​യു​ടെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ബോ​ണ്ടി​ലും മോ​ദി​ക്ക് നി​ക്ഷേ​പ​മു​ണ്ട്.

ജൂ​ൺ 30 വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം മോ​ദി​യു​ടെ സേ​വി​ങ് അ​ക്കൗ​ണ്ടി​ൽ 3.38 ല​ക്ഷം രൂ​പ ബാ​ല​ൻ​സു​ണ്ട്. 2019 മാ​ർ​ച്ച് 31-ൽ ​ഇ​ത് 4,143 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. എ​സ്ബി​ഐ ഗാ​ന്ധി​ന​ഗ​ർ ബ്രാ​ഞ്ചി​ലെ സ്ഥി​ര​നി​ക്ഷേ​പം 1.60 കോ​ടി​യാ​യി ഉ​യ​ർ​ന്നു.

മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ത് 1.27 കോ​ടി രൂ​പ​യാ​യി​രു​ന്നു. ര​ണ്ട് ല​ക്ഷം രൂ​പ ശ​മ്പ​ള​മു​ള്ള മോ​ദി​യു​ടെ കൈ​വ​ശ​മു​ള്ള​ത് 31,450 രൂ​പ​യാ​ണെ​ന്നും ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലി​രി​ക്കെ ല​ഭി​ക്കു​ന്ന ശ​മ്പ​ള​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും ബാ​ങ്കു​ക​ളി​ൽ സേ​വി​ങ്സ് അ​കൗ​ണ്ടു​ക​ളി​ലും സ്ഥി​ര​നി​ക്ഷേ​പ​മാ​യു​മാ​ണ് മോ​ദി ഇ​ട്ടി​ട്ടു​ള്ള​ത്‌. ഇ​തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന പ​ലി​ശ​യും ആ​സ്തി​യി​ലെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, മോ​ദി​യു​ടെ വ​സ്തു​വ​ക ആ​സ്തി​ക​ളി​ൽ മാ​റ്റ​മി​ല്ല. 1.1 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഗാ​ന്ധി​ന​ഗ​റി​ലെ ഒ​രു സ്ഥ​ല​വും വീ​ടു​മാ​ണ് ആ​സ്തി​വി​വ​ര ക​ണ​ക്കി​ൽ മോ​ദി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഇ​തി​ൽ അ​വ​കാ​ശ​മു​ണ്ട്.

Related posts

Leave a Comment