കൊക്രജർ: ആസാമിലെ ജനങ്ങൾ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ചുവപ്പ് കാര്‍ഡ് കാണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊക്രജാറിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിനുള്ള ആശിര്‍വാദം ആസാമിലെ ജനങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്‍ഡിഎയുടെ മഹത്തായ വിജയത്തിന്റെ മുദ്ര പദിപ്പിക്കലായിരുന്നു ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം മുറുകെ പിടിച്ച് ജനങ്ങളുടെ ക്ഷേമത്തിനാണ് എന്‍ഡിഎ സര്‍ക്കാര്‍ ആസാമിൽ പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും മോദി വിമർശിച്ചു. തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകള്‍ ബിജെപി സര്‍ക്കാര്‍ നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.