പാക്കിസ്ഥാന് വീണ്ടും പ്രഹരം, തങ്ങള്‍ക്ക് മോദി സഹോദരന്‍, ബലൂചിസ്ഥാനിലെ വനിതകളുടെ സ്വരമാകാന്‍ മോദിയോട് ബലൂചിസ്ഥാനിലെ വിമതവനിതാ നേതാവ് കരിമ ബലൂച്

mmaaഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബലൂചിസ്ഥാന്‍ വനിതകള്‍ സഹോദരനായാണ് കാണുന്നതെന്ന് ബലൂച് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ചെയര്‍പേഴ്‌സണ്‍ കരിമ ബലൂച്. രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ചാണ് കരിമ മോദിയെ പിന്തുണച്ച് ട്വിറ്ററില്‍ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും കരിമ ട്വിറ്ററില്‍ പങ്കുവച്ചു.

രക്ഷാബന്ധന്‍ ദിനത്തില്‍ മോദിയുടെ അടുത്തെത്തി തങ്ങള്‍ അദ്ദേഹത്തെ സഹോദരനായി കാണുന്നുവെന്നു പറയാന്‍ ആഗ്രഹമുണ്ടെന്ന് കരിമ വീഡിയോയില്‍ പറയുന്നു. ബലൂച് വംശഹത്യ, യുദ്ധക്കുറ്റം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ അന്താരാഷ്ട്ര തലങ്ങളില്‍ ഉന്നയിക്കാനും ബലൂചിലെ സഹോദരന്മാര്‍ നഷ്ടപ്പെട്ട വനിതകളുടെ സ്വരമാകാനും കരിമ നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.

തിങ്കളാഴ്ച സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പാക് അധിനിവേശ കാഷ്മീരിനെയും ബലൂചിസ്ഥാനെയും സ്വതന്ത്രമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബലൂചിസ്ഥാനിലെ അവകാശലംഘനങ്ങളെയുംകുറിച്ചും മോദി പരാമര്‍ശം നടത്തി. ബലൂചിസ്ഥാനിലെയും പാക് കാഷ്മീരിലെയും ഗില്‍ജിത്തിലെയും ജനങ്ങള്‍ തനിക്കു നന്ദി പറയുകയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Related posts