ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷികയോഗത്തില്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും നാണം കെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 600 കോടി വോട്ടര്‍മാരാണ് തങ്ങളുടെ പാര്‍ട്ടിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു പാര്‍ട്ടിയെ ഇത്രവലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത് രാജ്യത്തെ 600 കോടി വോട്ടര്‍മാരാണെന്നും അദ്ദേഹം ദാവോസില്‍ പറഞ്ഞു. ലോകജനസംഖ്യ 700 കോടിയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ 600 കോടി ജനങ്ങളുണ്ടെന്നാണ് പ്രധാനമന്ത്രി തന്നെ ഒരു ലോകവേദിയില്‍ പറഞ്ഞിരിക്കുന്നത്.
ഇന്ത്യയിലെ ആകെ ജനസംഖ്യ 130 കോടിയും ആകെ വോട്ടര്‍മാരുടെ എണ്ണം ഏകദേശം 80 കോടിയുമാണെന്നിരിക്കെയാണ് മോദിയുടെ ഈ ഗുരുതരമായ നാക്കുപിഴ ഉണ്ടായിരിക്കുന്നത്. എന്നാല്‍ പുറത്തുവിട്ട രേഖകളില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്ന ‘600 കോടി’ പരാമര്‍ശം നീക്കം ചെയ്തതായാണ് കാണുന്നത്. രാജ്യത്തെ സംബന്ധിച്ച അടിസ്ഥാനകാര്യങ്ങള്‍ പോലും അറിയാതെയാണോ മോദി പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്നത് എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകഴിഞ്ഞു.
മോദിയുടെ പ്രസംഗത്തിലെ വിഡ്ഢിത്തം ആസ്പദമാക്കി നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ലോക സാമ്പത്തിക വളര്‍ച്ചാസൂചികയുടെ പട്ടിക സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക്‌സ് ഫോറം ഇന്നലെ പുറത്തുവിട്ടിരുന്നു. മോദിയുടെ ഭരണത്തിലുള്ള ഇന്ത്യ ലോകരാജ്യങ്ങളുടെ പട്ടികയില്‍ 62-ാം സ്ഥാനത്താണ്. ഇതില്‍ ഇന്ത്യയുടെ സ്ഥാനം അയല്‍ക്കാരായ ചൈനയേക്കാളും പാക്കിസ്ഥാനേക്കാളും പിന്നിലാണെന്നതും ശ്രദ്ധേയമാണ്.