പഞ്ചാബിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ മോദി സംസാരിച്ചത് ആളില്ലാ കസേരകളോടാണെന്നാണ് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം വീഡിയോ സഹിതം പുറത്തുവിട്ടത്. റാലിയുടെ സദസ്സില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ വീഡിയോ ആപ്പ് നേതാവ് വന്ദനാ സിങും പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗമുള്ള വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
മോദി പ്രസംഗിക്കുമ്പോള്‍ അണികള്‍ കൂട്ടത്തോടെ സദസ്സില്‍ നിന്നും പോകുന്നതിന്റെ ദൃശ്യവും വന്ദന ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. രാജ്യത്തെ ജനത പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന അടിക്കുറിപ്പോടെയാണ് വന്ദന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആളൊഴിഞ്ഞ സദസ്സിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു. ഇതിന്റെ കോട്ടം മാറ്റാനാണ് ഇന്ന് നടന്ന പ്രധാനമന്ത്രിയുടെ റാലി ഫോട്ടോഷോപ്പോടെ ബിജെപി ട്വീറ്റ് ചെയ്തതെന്നാണ് പൊതുവേയുള്ള സംസാരം.
2022 तक किसानों की आय को दोगुना करने का हमनें संकल्प लिया है : पीएम नरेन्द्र मोदी – लाइव https://t.co/Od6cs5XdPS पर |
सुनें 02245014501पर pic.twitter.com/64EYPd1g6G— BJP (@BJP4India) January 29, 2017