അടിച്ചാൽ തിരിച്ചടിക്കുന്നത് തന്റെ സ്വഭാവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ വീട്ടിൽക്കയറി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴാണ് മോദി വെല്ലുവിളി നടത്തിയത്.
ഭൂമിയുടെ അടിയിൽ പാതാളത്തിൽ ഒളിച്ചാലും അവിടെനിന്നും വലിച്ചുപുറത്തിട്ട് ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എതിരാളികളെ അവരുടെ പ്രദേശത്തുവച്ചുതന്നെ അടിക്കുക എന്നതാണ് തങ്ങളുടെ നയം. ഒരുപാട് സമയം കാത്തിരിക്കുന്നത് തനിക്ക് ഇഷടമില്ലെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് നേടാൻ വേണ്ടിയാണ് വ്യോമാക്രമണം നടത്തിയതെന്ന പ്രതിപക്ഷ ആരോപണത്തെയും മോദി വിമർശിച്ചു. ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകുമ്പോൾ തെരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി നമ്മളെ ഭീകരവാദം വേട്ടയാടുന്നു. താൻ അധികാരത്തെ പരിഗണിക്കുന്നില്ല. രാജ്യത്തിന്റെ സുരക്ഷമാത്രമാണ് തന്റെ പരിഗണനയെന്നും മോദി പറഞ്ഞു.