ന്യൂഡല്‍ഹി: സംസ്ഥാന രൂപീകരണ ദിനത്തില്‍ മണിപ്പൂരിന് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സമൂഹമാധ്യമത്തിലൂടെയുള്ള പ്രധാനമന്ത്രിയുടെ ആശംസ കാപട്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് വിമര്‍ശിച്ചു.
ദുരിതത്തിലായ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ മോദിക്ക് സമയമില്ല. കഴിഞ്ഞ വര്‍ഷം മെയ് 3 മുതല്‍ ഏറെ ദുരിതവും വേദനയും അനുഭവിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ജനങ്ങളെ സന്ദര്‍ശിക്കേണ്ടത് ആവശ്യമാണെന്ന് മോദി കരുതുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് അക്രമം തുടരുകയാണ്. സാമൂഹിക സൗഹാര്‍ദം തകര്ക്കപ്പെട്ടുകൊണ്ടിരിക്കുകയണ്. എന്നാല്‍ പ്രധാനമന്ത്രി മൗനം തുടരുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ കാണാന്‍ മോദി ഇപ്പോഴും തയാറാകുന്നില്ലെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പുർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർഥിക്കുന്നു’ എന്നാണ് മോദി എക്സിൽ കുറിച്ചത്.