15 ല​ക്ഷം കി​ട്ടി​യി​ല്ല! പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ജ​ന​ങ്ങ​ളെ വഞ്ചിച്ചു; മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കു​മെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നു കേ​സ്

റാ​ഞ്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു​മെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നു കേ​സ്. ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ൻ എ​ച്ച്.​കെ. സിം​ഗാ​ണു പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ജ​ന​ത്തെ വ​ഞ്ചി​ച്ചു​വെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റാ​ഞ്ചി ജി​ല്ലാ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ 15 ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചെ​ന്നു പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ഐ.​പി.​സി 415, 420, 123(ബി) ​എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണു പ​രാ​തി ന​ൽ​കി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്തേ​വാ​ലെ​യാ​ണു കേ​സി​ലെ മൂ​ന്നാം പ്ര​തി. തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ കേ​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ​രാ​തി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി മാ​ർ​ച്ച് ര​ണ്ടി​ലേ​ക്കു മാ​റ്റി.

പൗ​ര​ത്വ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​മെ​ന്ന് അ​മി​ത് ഷാ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​ടെ പ​റ​ഞ്ഞ​ത് പ്ര​വ​ർ​ത്തി​ക​മാ​ക്കി​യെ​ന്നും ഇ​ത്ത​ര​ത്തി​ൽ 15 ല​ക്ഷ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts

Leave a Comment