പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി മെട്രോമാൻ ഇ.ശ്രീധരനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയത്തിൽ ഇറങ്ങിയ വ്യക്തിയാണ് ഇ. ശ്രീധരനെന്നു അദ്ദേഹം പറഞ്ഞു.
കോട്ടമൈതാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയുന്ന ആശയമാണ് ബിജെപിയുടേത്. അതുകൊണ്ടാണ് വിവിധ തുറകളിൽ നിന്നുള്ള പ്രമുഖർ ബിജെപിയിലേക്ക് എത്തുന്നത്.
മെട്രോമാൻ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ജീവിതത്തിൽ എല്ലാം നേടിയ മനുഷ്യൻ, ഭാരതത്തിന് നിരവധി സംഭാവനകൾ നൽകിയ വ്യക്തി.
അദ്ദേഹം കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി സ്വയം സമർപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അധികാരമാണ് വേണ്ടതെങ്കിൽ ശ്രീധരന് അത് 20 വർഷം മുൻപ് ആകാമായിരുന്നു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്പോൾ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹത്തിന് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.