തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ബോളിവുഡ് താരം അനില്‍ കപൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ട്രോളന്മാര്ക്ക് വിഷയമായിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റാണ് ട്രോളന്മാര് എടുത്ത് ആഘോഷമായിരിക്കുന്നത്. പുതിയ സിനിമ ടോട്ടല്‍ ധമാലിന്റെ ട്രെയ്ലര് പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് അനില്‍ കപൂര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നെന്നും രാജ്യത്തിനു വേണ്ടി കഠിനമായി അധ്വാനിക്കുന്ന ഒരാളെ കണ്ടുമുട്ടിയത് വലിയ പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു. ‘തികച്ചും ആശ്ചര്യമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹത്തെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. അത് ഒരിക്കലും സംഭവിച്ചില്ല. ചില കൂടിക്കാഴ്ചകള്‍ നിര്‍ണ്ണായകമാവുമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയതില്‍ അഭിമാനിക്കുന്നു’. അനില്‍ കപൂര്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് നമുക്ക് രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോമല്ല എന്നായിരുന്നു മോദി വീണ്ടും പ്രധാനമന്ത്രിയാകണമോ എന്ന ചോദ്യത്തിന് അനില്‍ കപൂറിന്റെ ഉത്തരം. 2019 ജനുവരി 16 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
എന്നാല്‍ ഇത് അനില്‍ കപൂറിന് ഈ പോസ്റ്റ് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പുലിവാല് പിടിച്ച അവസ്ഥയിലാണ് അദ്ദേഹമിപ്പോള്‍ എന്നാണറിയുന്നത്. രാജ്യത്തിനായി അത്യധ്വാനം ചെയ്യുന്ന വ്യക്തിയെന്ന പരാമര്‍ശമാണ് ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിപ്പോള്‍ ചിത്രത്തിന് പോലും തിരിച്ചടിയാകുമോ എന്നാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരുടെ ആശങ്ക.
I had the opportunity to meet our h’ble Prime Minister @narendramodi Ji today & I stand humbled and inspired in the wake of our conversation. His vision and his charisma are infectious & I’m grateful for the chance to have witnessed it in person 🙏🏻 pic.twitter.com/Tnl7JNRvT4
— Anil Kapoor (@AnilKapoor) January 16, 2019