ആന്ധ്രാപ്രദേശില്‍ ഗോബാക്ക് മോദി എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ താന്‍ ഡല്‍ഹിയില്‍ തിരിച്ചു പോയി ഭരണം തുടരുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന് നരേന്ദ്ര മോദി. ‘അവര്‍ക്ക് ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു പോയി വീണ്ടും അധികാരത്തില്‍ വരണം’. ഗുണ്ടൂരിലെ റാലിയില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയുടെ ആന്ധ്രപ്രദേശ് സന്ദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് മോദിയുടെ പരിഹാസം. ‘സ്കൂളില്‍ പഠിക്കുന്ന കാലത്ത് ടീച്ചര്മാര് നമ്മളെ അടുത്തു വിളിച്ച് പിന്നീട് പോകാന്‍ പറയില്ലെ. എന്നോട് തിരികെ ഡല്‍ഹിയില്‍ പോയി അധികാരത്തിലിരിക്കാന്‍ ആവശ്യപ്പെട്ട ടി.ഡി.പിയോട് ഞാന്‍ കടപ്പെട്ടവനായിരിക്കും. ഇന്ത്യന്‍ ജനതയില്‍ എനിക്ക് വിശ്വാസമുണ്ട്. അവര്‍ ടി.ഡി.പിയുടെ ആവശ്യം നിറവേറ്റി മോദിയെ വീണ്ടും ഡല്‍ഹിയില്‍ അധികാരത്തിലേറ്റും’- റാലിക്കിടെ മോദി പറഞ്ഞു.
കറുത്ത ഷര്‍ട്ടുകളണിഞ്ഞ ടി.ഡി.പി പ്രവര്‍ത്തകര്‍ മോദി ഗോ ബാക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രധാനമന്ത്രിയെ സംസ്ഥാനത്ത് വരവേറ്റത്. തെലുങ്ക് ദേശം പാര്‍ട്ടിയെ കൂടാതെ ഇടതു പാര്‍ട്ടികള്‍, കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എന്നിവരും മോദിക്കെതിരെ സംസ്ഥാനമുടനീളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.