നടി പ്രിയങ്ക ചൊപ്രയുടേയും നിക്ക് ജോനവാസിന്റെയും വിവാഹ വിശേഷങ്ങളാണ് ഒന്ന് രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ മുഴുവന്‍. അംബാനി കുടുംബം അടക്കം വന്‍ താരനിര പങ്കെടുത്ത വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധായകര്‍ഷിച്ച ഘടകം മറ്റൊന്നാണ്. ഏറ്റവും അടുപ്പക്കാര്‍ക്കായി ഒരുക്കിയ വിവാഹ സത്കാരത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യമായിരുന്നു അത്.
വേദിയില്‍ ദമ്പതികളോടും അവരുടെ മാതാപിതാക്കളോടും വിശേഷങ്ങള്‍ ചോദിച്ചും തമാശ പറഞ്ഞും പൊട്ടിച്ചിരിക്കുന്ന മോദിയുടെ വീഡിയോയും വാര്‍ത്തയോടൊപ്പം പ്രചരിക്കുന്നുണ്ട്. റോസാപുഷ്പങ്ങളാണ് മോദി ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത്. നിക്കിനെയും കുടുംബത്തെയും പ്രിയങ്ക മോദിയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
ജോധ്പൂരില്‍ വച്ചു നടന്ന വിവാഹചടങ്ങുകള്‍ക്ക് ശേഷം ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹസത്കാര ചടങ്ങ്.