പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മുന്നില്‍ പെരുമ്പറ കൊട്ടി നരേന്ദ്രമോദി! വിജയത്തിന്റെയും വികസനത്തിന്റെയും ശബ്ദമെന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ വൈറല്‍

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പെരുമ്പറ കൊട്ടി അവസാനിപ്പിച്ച് പ്രധാനമന്ത്രി നേരേന്ദ്രമോദി. ഛത്തീസ്ഗഢിലെ പരമ്പരാഗത വാദ്യോപകരണമായ ധോലക് കൊട്ടിയതിനു പിന്നാലെയാണ് മോദി രാജസ്ഥാനില്‍ പെരുമ്പറ കൊട്ടി ജനങ്ങളെ കൈയ്യിലെടുത്തത്. പ്രചാരണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ദൗസയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പാര്‍ട്ടി അണികളുടേയും അനുഭാവികളുടേയും മുന്നിലാണ് പ്രധാനമന്ത്രി പെരുമ്പറ കൊട്ടി താരമായത്.

വിജയത്തിന്റേയും വികസനത്തിന്റേയും ശബ്ദമെന്ന അടിക്കുറിപ്പോടെ മോദി ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രാജസ്ഥാനിലെ വിജയത്തിന്റെ ശബ്ദമാണിതെന്ന് വീഡിയോയുടെ പശ്ചാത്തലത്തില്‍ പറയുന്നതും കേള്‍ക്കാം.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യമായല്ല വാദ്യോപകരണ പ്രകടനവുമായി മോദി ആളുകളെ കയ്യിലെടുക്കുന്നത്. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പരമ്പരാഗത വാദ്യോപകരണമായ ധോലകിലായിരുന്നു മോദി തന്റെ പ്രാവീണ്യം പ്രദര്‍ശിപ്പിച്ചത്. വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാണ്.

 

Related posts