മോ​ദി ഓ​സ്ട്രി​യ​യി​ൽ; 40 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ​സ​ന്ദ​ർ​ശ​നം


വി​യ​ന്ന: ര​ണ്ടു ദി​വ​സ​ത്തെ ഓ​സ്ട്രി​യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​സ്ട്രി​യ​യി​ലെ​ത്തി. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ അ​ദ്ദേ​ഹം അ​ഭി​വാ​ദ്യം ചെ​യ്തു. ഇ​ന്ന് ഓ​സ്ട്രി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ വാ​ൻ ഡെ​ർ ബെ​ല്ല​നെ സ​ന്ദ​ർ​ശി​ക്കു​ക​യും ഓ​സ്ട്രി​യ​ൻ ചാ​ൻ​സ​ല​ർ കാ​ൾ നെ​ഹാ​മ​റു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്യും.

റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം മോ​സ്കോ​യി​ൽ​നി​ന്നാ​ണ് അ​ദ്ദേ​ഹം ഓ​സ്ട്രി​യ​യി​ലെ​ത്തി​യ​ത്. 40 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഓ​സ്ട്രി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

1983ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ ഗാ​ന്ധി​യാ​ണ് അ​വ​സാ​ന​മാ​യി ഓ​സ്ട്രി​യ സ​ന്ദ​ർ​ശി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യും ചാ​ൻ​സ​ല​റും ഇ​ന്ത്യ​യി​ലെ​യും ഓ​സ്ട്രി​യ​യി​ലെ​യും വ്യ​വ​സാ​യ പ്ര​മു​ഖ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

Related posts

Leave a Comment