കൊറിയന്‍ സമാധാന പുരസ്‌കാരമായ സിയൂള്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ നല്‍കിയ സംഭാവനയും ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനവുമാണ് മോദിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ജിഎസ്ടി നടപ്പാക്കിയതിലൂടെയും നോട്ട് നിരോധിച്ചതിലൂടെയും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കി. നോട്ടുനിരോധനത്തിലൂടെ ഇന്ത്യയില്‍ അഴിമതി തുടച്ചുനീക്കാന്‍ സാധിച്ചു. തുടങ്ങിയവയ മോദിയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയെന്നും സംഘടന ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
സിയൂള്‍ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് 2012 ല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1990 ലെ ഒളിംപിക്സിന് പിന്നാലെയാണ് സീയൂള്‍ സമാധാന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പുരസ്‌കാരം ലഭിക്കുന്ന 14ാമത്തെ വ്യക്തികൂടിയാണ് മോദി.