പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിന് സിറിഞ്ചിന്റെ മാതൃകയിലുള്ള കേക്കുമായി ബിജെപി പ്രവർത്തകർ.
മോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി 71 അടി നീളമുള്ള ഭീമൻ കേക്കാണ് മധ്യപ്രദേശിലെ ഭോപ്പാൽ സിറ്റിയിലെ ബിജെപി പ്രവർത്തകർ മുറിച്ചത്.
വാക്സീൻ സിറിഞ്ചിന്റെ മാതൃകയിലാണ് കേക്ക് നിർമിച്ചത്. മോദിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് പ്രവർത്തകർ എത്തിയത്.
കേക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജ്യത്തിന് അകത്തും പുറത്തും നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് ഒട്ടേറെ പേർ രംഗത്തെത്തി.
അതേസമയം, ദേശീയ തൊഴിലില്ലായ്മ ദിനമായാണ് കോണ്ഗ്രസ് ആചരിക്കുന്നത്.