ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി നരേന്ദ്ര മോദി സംസാരിച്ചു.
സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു മോദി നെതന്യാഹുവിനെ അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തു.
ഭീകരവാദം അംഗീകരിക്കാനാകില്ലെന്നും ഹമാസ് പിടിയിലുള്ള ബന്ധികളെ ഉടൻ മോചിപ്പിക്കണമെന്നാണ് നിലപാടെന്നും ഇന്ത്യൻ പ്രധാനമന്ത്രി വിശദീകരിച്ചു.