ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ പ്രതികരണവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭേദഗതിയെ രാജ്യം പിന്തുണയ്ക്കുന്നുണ്ട്. ആരുടെയും പൗരത്വം എടുത്തു കളയില്ല. വേട്ടയാടപ്പെട്ട അഭയാർഥികൾക്കായാണ് നിയമം നടപ്പാക്കിയതെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ പ്രതികരിച്ചു.
സിഎഎയെക്കുറിച്ച് ആത്മിയാചാര്യൻ സദ്ഗുരു വ്യക്തമായ വിശദീകരണം നൽകിയിട്ടുണ്ട്. ചരിത്രപരമായാണ് അദ്ദേഹം ഇതിനെ വിശദീകരിക്കുന്നത്. ചില നിക്ഷിപ്ത താൽപര്യക്കാരുടെ തെറ്റായ നീക്കങ്ങളെക്കുറിച്ചും സദ്ഗുരു വ്യക്തമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.