ശനിയാഴ്ച രാവിലെ ചെന്നൈ മാമല്ലപുരം ബീച്ചിൽ നടക്കാനിറങ്ങിയവർ ഞെട്ടി. കാരണമെന്താണന്നല്ലേ. പ്രധാനമന്ത്രി നരേന്ദ്ര മോദി കടൽതീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കുന്നു. മോദി കടലോരത്തു കൂടി നടന്നു പ്ലാസ്റ്റിക്കുകള്‍ പെറുക്കുകയും അത് ഹോട്ടല്‍ ജീവനക്കാരന് നൽകുന്നതുമാണ് കാഴ്ച. ഇതിന്റെ വീഡിയോ പ്രധാനമന്ത്രി ട്വിറ്ററിൽ നൽകുകയും ചെയ്തിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് മോദി മഹാബലിപുരത്ത് എത്തിയത്. ശനിയാഴ്ച രാവിലെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഫിഷർമാൻ കോവ് റിസോർട്ടിൽ പുരോഗമിക്കുകയാണ്. കൂടിക്കാഴ്ചയിൽ ഭീകരവാദം, ധനസഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.
#WATCH PM Narendra Modi: Plogging at a beach in Mamallapuram this morning. It lasted for over 30 minutes. Also handed over my ‘collection’ to Jeyaraj, who is a part of the hotel staff. (source: PM Modi’s Twitter) pic.twitter.com/At0iEQQogm
— ANI (@ANI) October 12, 2019