പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ഈ രാജ്യത്ത് മനുഷ്യര്‍ ശ്വാസം കിട്ടാതെ മരിച്ചുവീഴുമ്പോള്‍ താങ്കളെന്താണ് ചെയ്യുന്നത്?
നിങ്ങള്‍ക്ക് മനസാക്ഷി എന്നൊന്നുണ്ടെങ്കില്‍ എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുന്നത്.
ഈ കാലത്ത് സാധാരണക്കാര്‍ മരണം മുന്നില്‍ കണ്ട് ഭീതിയോടെ നില്ക്കുമ്പോള് അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാതെ ടിവിയില്‍ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവില്‍ ജനങ്ങള്‍ വിചാരണ ചെയ്യും എന്നാണ് രേവതി ഫേസ്ബുക്കില്‍ കുറിച്ചത്.
കുറച്ച് മാസം മുമ്പ് മോദിയെ പുഴു എന്ന് വിളിച്ചതിന് രേവതിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.
സ്വന്തം ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ നിര്‍ലജ്ജം കച്ചവടതാല്പര്യങ്ങള് നടപ്പിലാക്കുന്ന ഒരു ജീര്‍ണ്ണതയെ നിങ്ങളുടെ പേര് വിളിച്ചതിന് പുഴുക്കളോട് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും രേവതി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മോദി,
“നിങ്ങള്‍ക്ക് മനസാക്ഷി എന്നൊന്നുണ്ടെങ്കില്‍ എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുന്നത്. താങ്കള്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഈ രാജ്യത്ത് മനുഷ്യര്‍ ശ്വാസം കിട്ടാതെ മരിച്ചുവീഴുമ്പോള്‍ താങ്കളെന്താണ് ചെയ്യുന്നത്?
നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കൊടിപിടിച്ച മനുഷ്യര്‍ പോലും ഈ ശവങ്ങള്‍ക്കിടയില്‍ കിടപ്പുണ്ടാകില്ലേ? ശ്വാസം എടുക്കാനാവാതെ നീറുന്നുണ്ടാകില്ലേ?
അവരില്‍ അതിജീവിച്ചു തിരിച്ചുവരുന്ന മനുഷ്യരുണ്ടെങ്കില്‍ നിങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളിലെ മുന്നണിപോരാളികള്‍ അവരായിരിക്കും.
ഈ കാലത്ത് സാധാരണക്കാര്‍ മരണം മുന്നില്‍ കണ്ട് ഭീതിയോടെ നില്ക്കുമ്പോള് അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാതെ ടി.വിയില്‍ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവില്‍ ജനങ്ങള്‍ വിചാരണ ചെയ്യും.
മോദി ഇന്ത്യയെ കാര്‍ന്നുത്തിന്നുന്ന പുഴുവാണ് എന്നെഴുതിയതിന്റെ പേരില്‍ ധാരാളം സൈബര്‍ അബ്യൂസുകള്‍ പണ്ട് നേരിട്ടിരുന്നു.
ഞാന്‍ ക്ഷമ ചോദിക്കുന്നു. സ്വന്തം ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ നിര്‍ലജ്ജം കച്ചവടതാല്പര്യങ്ങള് നടപ്പിലാക്കുന്ന ഒരു ജീര്‍ണ്ണതയെ നിങ്ങളുടെ പേര് വിളിച്ചതിന്. പുഴുക്കളേ നിങ്ങളെന്നോട് ക്ഷമിക്കൂ.”