ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രകടന പത്രികയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്ര നിർമാണത്തിനുള്ള ഒരു നിർദേശവും കോൺഗ്രസിന് സ്വന്തമായില്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പരിഹസിച്ചു.
മുസ്ലീം ലീഗിന്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടന പത്രിക. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്. ബാക്കി ഭാഗം ഇടതുപക്ഷത്തിന്റെ നിലപാടുകളാണെന്നും മോദി പറഞ്ഞു.
അഖിലേഷ് യാദവിന്റെയും രാഹുൽ ഗാന്ധിയുടെയും കൂട്ടുകെട്ടിനെയും പ്രധാനമന്ത്രി പരിഹസിച്ചു. ചെക്കന്മാരുടെ പടം പണ്ടേ പൊട്ടിയതാണ്. പൊട്ടിയ പടം വീണ്ടും റിലീസ് ചെയ്യുകയാണെന്നുമായിരുന്നു മോദിയുടെ പരിഹാസം.