ഭോപ്പാൽ: ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും ഭരണാധികാരികളുടെ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ടാകുമെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സജ്ജൻസിംഗ് വർമയുടെ പ്രസ്താവനയെച്ചൊല്ലി വിവാദം.
ബംഗ്ലാദേശിലും ശ്രീലങ്കയിലും സംഭവിച്ചതുപോലെ ഒരുദിവസം ഇന്ത്യയിലെ ജനങ്ങൾ മോദിയുടെ വസതിയും കൈയേറുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ബംഗ്ലദേശിലെ ആയിരക്കണക്കിനു വരുന്ന പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീനയുടെ വസതി കൈയേറിയതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പ്രസ്താവന.
ഇൻഡോർ മുൻസിപ്പൽ കോർപറേഷനിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സജ്ജൻ സിംഗ്. സജ്ജൻ സിംഗിന്റെ പ്രസ്താവനയ്ക്കെതിരേ യുവമോർച്ച അടക്കം വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.