ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ നടത്തിപ്പിനായി രാജ്യം മുഴുവന്‍ അണിനിരക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പാണ് രാജ്യത്തിന്റെ ലക്ഷ്യം. അതിനൊപ്പം രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ഫുട്ബോള്‍ കളിക്കാനുള്ള അവസരം ലഭിക്കുന്ന മാറ്റവും ലോകകപ്പിന്റെ വേദിയാകുന്നതിലൂടെ നടക്കണമെന്നും മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മന് കീ ബാത്തിലും മോദി ലോകകപ്പിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയുള്ള മിഷന് 11 മില്യണ്‍ പദ്ധതിക്കും പ്രധാനമന്ത്രി പിന്തുണ അറിയിച്ചു. ലോകകപ്പ് ഒരു പൂര്‍ണ വിജയമാക്കാന്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ പ്രതികരണത്തിനു മറുപടിയായി ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി പറഞ്ഞു.