ജോർജ്ടൗൺ (ഗയാന): ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ചു. കൊവിഡ്-19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യത്തിനു നൽകിയ സംഭാവനകൾക്കും ഇന്ത്യ-ഡൊമിനിക്ക ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിനുമാണ് ഡൊമിനിക്കൻ പ്രസിഡന്റ് സിൽവാനി ബർട്ടൺ പുരസ്കാരം നൽകി ആദരിച്ചത്.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ ഗയാനയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്നലെ നടന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിലാണു രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചത്.