ലോക നേതാക്കളിൽ നരേന്ദ്ര മോദി ബഹുദൂരം മുന്നിലാണ്. അമേരിക്കൻ പ്രസിഡന്റിനേപ്പോലും പിന്നിലാക്കിയാണ് ഫേസ്ബുക്കിലെ ജനപ്രിയതയിൽ ഇന്ത്യൻ പ്രധാനമന്ത്രി മുന്നിലെത്തിയത്. റിപ്പോർട്ട് അനുസരിച്ച് 4.32 കോടി പേർ മോദിയെ പിന്തുടരുന്നുണ്ട്.
ട്വിറ്ററിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആണ് മുന്നിൽ. ട്രംപിന് ട്വിറ്ററിൽ 2.31 കോടി ഫോളോവേഴ്സ് ഉണ്ടെന്ന് ബഴ്സൺ കോൺ ആൻഡ് വൂൾഫ് പുറത്തുവിട്ട വേൾഡ് ലീഡേഴ്സ് ഓൺ ഫേസ്ബുക്കിൽ പറയുന്നു. 2017 ജനുവരി 1 മുതൽ നേതാക്കന്മാരുടെ 650ൽ പരം ഫേസ്ബുക്ക് പേജുകൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഫേസ്ബുക്കിന്റെ ക്രൗഡ് ടാങ്കിൽ ടൂൾ ഉപയോഗിച്ചായിരുന്നു പഠനം.