തെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ച പ്രവചനങ്ങള്‍ക്ക് പുറമേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാവി പ്രവചിച്ച വാര്‍ത്തയാണിപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മോദിയ്ക്ക് വരും വര്‍ഷങ്ങള്‍ നല്ല സമയവും വന്‍ വിജയവുമായിരിക്കുമെന്നാണ് പ്രവചനം. ഇന്ത്യയിലെ അതി പ്രഗത്ഭരായ ഒട്ടനവധി ജോതിഷന്മാര്‍ ഒരേപോലെ വിലയിരുത്തുന്ന കാര്യമാണിത്. 1950 സെപ്റ്റംബര്‍ 17 ഞായറാഴ്ച രാവിലെ 11 മണിക്ക് അനിഴം നക്ഷത്രത്തില്‍ ജനിച്ച മോദിക്ക് 2019 ഏപ്രില്‍ മുതല്‍ എട്ടാമത്തെ ദശയായ രാഹു ദശ ആരംഭിക്കുമത്രേ.
കോടിക്കണക്കിന് ഗ്രാമീണ ജനങ്ങളുടെ ഇഷ്ട നായകനും ശത്രുക്കള്‍ക്കു ഭയവും ഭാവിയില്‍ ഗുണം പ്രതീക്ഷിച്ചും ഇറങ്ങി പുറപ്പെടുന്ന സകല കാര്യങ്ങള്‍ക്കും വിജയവും രാഷ്ട്രത്തിനു യശസും സല്‍കീര്‍ത്തിയും കൊടുക്കുന്ന ഈ ദശ 18 വര്‍ഷം നീണ്ടു നില്കും. ഏഴര ശനിയുടെ തുടക്കത്തില്‍ ഭരണം ആരംഭിച്ച മോദിയുടെ ഏഴരശനി കാലം അടുത്ത ജനുവരിയില്‍ അവസാനിക്കും. 2024 ലും 2029 ലും വന്‍ വിജയം നേടുവാനും സാധ്യത കാണുന്നു.
ജാതക പ്രകാരം കുംഭത്തില്‍ നില്‍ക്കുന്ന വ്യാഴം അഷ്ടമത്തിലേക്കും 12ലേക്കും കര്‍മ്മസ്ഥാനത്തേക്കും ദൃഷ്ടി ചെയ്യുന്നതിനാലാണ് എന്തൊക്ക പ്രതിസന്ധിയും ആരോപണവും വന്നാലും അതില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു വരുന്നത്. അത് ആജീവനാന്തം നിലനില്‍ക്കുമെന്നുമാണ് പ്രവചനം.
ഈ അപൂര്‍വ ഗ്രഹനിലക്കാര്‍ മരിച്ചു കഴിഞ്ഞാലും എട്ട് തലമുറയോളം അവരുടെ സല്‍കീര്‍ത്തി നില നില്‍ക്കുമെന്നാണ്. ഏത് മാധ്യമ പ്രവര്‍ത്തകനും ബുദ്ധി ജീവികളും എന്ത് പ്രവചനം നടത്തിയാലും 2019 ല്‍ വന്‍ വിജയത്തോടെ മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഇവര്‍ പറയുന്നു.