ഇന്ത്യയെ സമ്പൂര്‍ണ ഡിജിറ്റല്‍ രാജ്യമായി ഉയര്‍ത്തുക എന്നതാണ് അധികാരത്തിലേറിയ നാള്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യം വയ്ക്കുന്ന കാര്യം. എന്നാല്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങളൊന്നും തന്നെ പൂവണിഞ്ഞില്ലെന്നുള്ളതാണ് ഇപ്പോള്‍, അധികാര കാലാവധി അവസാനിക്കാറായ ഈ അവസരത്തില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ഡിജിറ്റല്‍ ഇന്ത്യ രൂപകല്പന ചെയ്യാനുള്ള സാങ്കേതിക വിദ്യ രാജ്യത്ത് നിലവില്‍ ലഭ്യമല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇന്റര്‍നെറ്റ് വേഗതയുടെ കണക്കെടുത്താല്‍ ഇന്ത്യ ആദ്യ നൂറ് രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ലെന്നാണറിയുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗതയില്‍ നിലവില്‍ 109 ആണ് ഇന്ത്യയുടെ സ്ഥാനം.
എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം, വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലായ പാക്കിസ്ഥാന്‍ പോലും ഇന്ത്യയേക്കാള്‍ മുന്നില്‍ 102 ാം സ്ഥാനത്തുണ്ടെന്നതാണ്. കണക്കുകള്‍ പ്രകാരം ജിയോ മാത്രമാണ് 20 എംബിപിഎസിന് മുകളില്‍ സ്പീഡും നല്‍കുന്നത്. ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് ലഭ്യതയും ഉപയോഗവും ഉത്തര കൊറിയയിലാണ്. ഏറ്റവും കൂടുതല്‍ ഐസ്ലന്‍ഡിലും.
അധികാരത്തിലേറുന്നതിന് മുമ്പും ശേഷവും ഡിജിറ്റല്‍ ഇന്ത്യ എന്ന പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് നരേന്ദ്രമോദി ചെയ്തുകൊണ്ടിരുന്നതെന്ന് വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടിയാണ് ഇത്.