സോഷ്യല്‍മീഡിയ വഴി ധാരാളം ട്രോളുകള്‍ വാരിക്കൂട്ടുന്നുണ്ടെങ്കിലും സോഷ്യല്‍മീഡിയയില്‍ എപ്പോഴും താരം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന രണ്ടാമത്തെയാളാണ് നരേന്ദ്രമോദിയെന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്മെന്റ് കണ്ടന്റ് മാര്‍ക്കറ്റിംഗ് പ്ളാറ്റ്ഫോറം സെമ്രുഷ് നടത്തിയ പഠനത്തില്‍ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 11 കോടിയിലധികമാണ്.
അമേരിക്കയുടെ മൂന്‍ പ്രസിഡന്റ് ബറാക് ഒബാമ മുന്നില്‍ നില്‍ക്കുന്ന പട്ടികയില്‍ 96 ലക്ഷം ഫോളോവേഴ്സുമായി അമേരിക്കയുടെ നിലവിലെ പ്രസിഡന്റ് ഡൊണാഡ് ട്രംപിന് പോലും മോദിയുടെ പിന്നിലെത്താനേ കഴിഞ്ഞുള്ളൂ.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലായി മോദിക്ക് പിന്നാലെ 110,912,648 പേരാണുള്ളത്. ഒബാമയുടേത് 182,710,777 പേരാണ് ഫോളോവേഴ്സ്. മോദിയുടെ എതിരാളി രാഹുല്‍ഗാന്ധിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ 1.6 കോടി അനുയായികളെയേ കിട്ടിയുള്ളൂ. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ തെരഞ്ഞതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്.
യാഹൂ പുറത്തുവിട്ട യാഹൂ സെര്‍ച്ചിംഗ് ട്രെന്‍ഡിംഗ് കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിന് നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.