പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസരോചിത ഇടപെടല്‍ ആ യുവമാധ്യമപ്രവര്‍ത്തകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. ഒരുനിമിഷം വൈകിയിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്ന സംഭവം ഇങ്ങനെ: ഗുജറാത്തിലെ ജാംനഗറില്‍ അണക്കെട്ട് ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതാണ് മോദി. അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഒഴുകുന്നത് പകര്‍ത്തുകയായിരുന്നു ഫോട്ടോഗ്രാഫര്‍മാര്‍. അണക്കെട്ട് ഉദ്ഘാടനം ചെയ്തത് മോദിയായിരുന്നു. ആര്‍ച്ച്ഡാമിലെ ഷട്ടര്‍ തുറന്ന് പുറത്തേക്കൊഴുക്കിയാണ് ഉദ്ഘാടനം നടത്തിയത്. സ്വിച്ചിട്ട് ഷട്ടര്‍ ഉയര്‍ത്തിയശേഷം വെള്ളം ഒഴുക്കുകയായിരുന്നു.
ഈ സമയം കുറെ ഫോട്ടോഗ്രാഫര്‍മാര്‍ താഴെനിന്ന് വെള്ളം കുതിച്ചുവരുന്ന ചിത്രമെടുക്കുന്നത് മോദിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ജലനിരപ്പ് ഉയരുന്നതായി അദ്ദേഹം അവരെ ആംഗ്യത്തിലൂടെ അറിയിച്ചു. ഈ സമയം അവിടെയുണ്ടായിരുന്ന മുഖ്യമന്ത്രി വിജയ് രൂപാണി ഫോട്ടോഗ്രാഫര്‍മാരോട് വേഗം രക്ഷപ്പെടാന്‍ ആംഗ്യം കാണിച്ചു. പ്രധാനമന്ത്രി ഇവരെ കണ്ടില്ലായിരുന്നെങ്കില്‍ വന്‍ദുരന്തമുണ്ടാകുമായിരുന്നുവെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.