കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ കൊന്നുകൊണ്ടിരിക്കുകയാണ്! ബിജെപിയുടെ വിജയത്തില്‍ ഭയമുള്ളവരാണ് ഹിംസയുടെ വഴി സ്വീകരിച്ചിരിക്കുന്നത്; കേരളത്തിനെതിരെ നുണ പ്രചരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ബിജെപി പ്രവര്‍ത്തകരോടുള്ള പതിവ് സംവാദത്തിനിടെ ആന്ധ്രാ പ്രദേശിലെ പ്രവര്‍ത്തകരോട് കേരളത്തെ സംബന്ധിച്ച് നുണ പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ കൊന്നു കൊണ്ടിരിക്കുകയാണെന്നും വി മുരളീധരന്‍ എംപിയെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചെന്നും മോദി സംവാദത്തിനിടെ പറഞ്ഞു. മോദിയുടെ ‘എന്റെ ബൂത്ത് ഏറ്റവും ശക്തം’ എന്ന പരിപാടിയുടെ ഭാഗമായാണ് സംവാദമുണ്ടായത്.

‘രാജ്യത്ത് ജനങ്ങളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ കഴിയാത്ത രാഷ്ട്രീയക്കാര്‍ ഹിംസയുടെ വഴി സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിലെ നമ്മുടെ എംപി വി മുരളീധരന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞു. അദ്ദേഹത്തെ കൊല്ലാന്‍ നോക്കി. എന്നിട്ട് പോലും ഒരു സമര്‍പ്പണബോധമുള്ള പ്രവര്‍ത്തകനെ പോലെ ഇന്ന് നിങ്ങളുടെ മുന്നില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ നമ്മുടെ പ്രവര്‍ത്തകരെ കൊന്നുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ വിജയത്തില്‍ ഭയക്കുന്ന രാഷ്ട്രീയ എതിരാളികളാണ് അക്രമം നടത്തുന്നത്. പേടിയുടെയും അരക്ഷിതാവസ്ഥയുടെയും ലക്ഷണമാണ് ഭീഷണിപ്പെടുത്തലുകളെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ അഴിഞ്ഞാടിയ സംഘപരിവാറിന്റെ ആക്രമണങ്ങളെ മറച്ചുവെയ്ക്കുകയാണ് മോദി ചെയ്തിരിക്കുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ ആരോപണമുയരുന്നുണ്ട്.

Related posts