2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്കാണ് രാജ്യം മുഴുവന്‍ കണ്ണു നട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ എസ്പി യും ബിഎസ്പി യും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന സംഖ്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു സര്‍വ്വേ റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടിരിക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തര്‍പ്രദേശിലെ എസ്.പി ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് വലിയ രീതിയില്‍ തിരിച്ചടിയാകുമെന്നാണ് അഭിപ്രായ സര്‍വ്വേ. ബി.ജെ.പിക്ക് നിലവിലുള്ള സീറ്റുകളില്‍ പകുതി സീറ്റുകള്‍ പോലും ലഭിക്കില്ലെന്നും സര്‍വേയില്‍ വ്യക്തമായിരിക്കുന്നു.
2014ല്‍ യുപിയില്‍ നിന്ന് 80ല്‍ 73 സീറ്റുകളും എന്‍ഡിഎക്ക് ലഭിച്ചപ്പോള്‍ എസ്പിക്ക് ലഭിച്ചത് 5 സീറ്റുകളായിരുന്നു. ബി.എസ്.പിക്ക് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ മഹാസഖ്യം സാധ്യമായതിനാല്‍ ബി.ജെ.പിക്ക് 44 സീറ്റുകള്‍ നഷ്ടപ്പെടുമെന്നും 29 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നുമാണ് ഇന്‍ഡ്യ ടി.വിയും സി.എന്‍.എക്സും ചേര്‍ന്ന് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിന് 49 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു.
കോണ്‍ഗ്രസിനെ ഒഴിവാക്കി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ എസ്പി-ബിഎസ്പി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ ടിവി അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്കെതിരെ രൂപപ്പെടുന്ന മഹാസഖ്യം പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യവുമായി നരേന്ദ്രമോദി നേരത്തെ രംഗത്തെത്തിയിരുന്നു. നമോ ആപ്പില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയിലൂടെയായിരുന്നു പ്രവര്‍ത്തകരോട് മോദി ഇക്കാര്യം ആരാഞ്ഞത്.
12 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് പ്രവര്‍ത്തകര്‍ക്കായി മോദി നല്‍കിയിരിക്കുന്നത്. ‘മഹാസഖ്യം നിങ്ങളുടെ മണ്ഡലത്തില്‍ എന്തെങ്കിലും പ്രതിഫലനമുണ്ടാക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’-ചോദ്യങ്ങള്‍ക്ക് അതേയൊന്നോ അല്ലയെന്നോ ഉള്ള മറുപടിയാണ് നല്‍കേണ്ടത്.