വാഗമണ്‍: കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍വന്നാല്‍ ഏകാധിപതിയായ രാജാവായി നരേന്ദ്ര മോദി മാറുമെന്നും ബിജെപിയെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തെ മറ്റു രാഷ്ട്രീയ കക്ഷികളുടെ ഏകോപനം അത്യാവശ്യമാണെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി.
വാഗമണ്‍-വഴിക്കടവ് ഇന്‍ഡോ-അമേരിക്കന്‍ എച്ച്ആർഡി കാമ്പസില്‍ നടന്ന കേരള കോണ്‍ഗ്രസ്-എം പൂഞ്ഞാര്‍ നിയോജകമണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പ്രവർത്തനരേഖ അവതരിപ്പിച്ചു. “അധ്വാനവർഗസിദ്ധാന്തം പാർട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്ര നയരേഖ’ എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി ക്ലാസ് നയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം, സംസ്ഥാന കമ്മിറ്റിയംഗം ജാന്‍സ് വയലിക്കുന്നേൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, കെഎസ്സി നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളി, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.