ഒടുവില്‍ രാമചന്ദ്ര ഗുഹ സമ്മതിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം രാജ്യം കണ്ട ഏറ്റവും വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന്. മോദിയുടെ വ്യക്തിപ്രഭാവവും ആകര്‍ഷകത്വവും ജാതിയുടെയും ഭാഷയുടെയും അതിരുകള്‍ ലംഘിച്ചതായി ചരിത്രകാരനായ അദേഹം വെളിപ്പെടുത്തി. 66 വയസിലും ജാതിയുടെയും, ഭാഷയുടെയും അതിരുകള്‍ ഭേദിച്ച നേതാക്കളാണ് നെഹ്റുവും, ഇന്ദിര ഗാന്ധിയും. ആ നിരയിലേക്ക് മോദിയും വളര്‍ന്നിരിക്കുന്നു.
മോദിയുടെ ആധികാരികതയും സമസ്ത ഇന്ത്യാ ദര്‍ശനവും അദ്ദേഹത്തെ നെഹ്റുവിന്റെയും ഇന്ദിരയുടെയും തലത്തിലേക്ക് ഉയര്‍ത്തുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിജയിച്ച മൂന്നാമത്തെ പ്രധാനമന്ത്രി എന്ന നിലയിലേക്കു മോദി എത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ജനസ്വാധീനത്തിന്റെ കാര്യത്തില്‍ നെഹ്റുവിനും ഇന്ദിരയ്ക്കും ഒപ്പം വയ്ക്കാന്‍ കഴിയുന്ന ഏകവ്യക്തി അദ്ദേഹമാണ്. സ്ത്രീകള്‍ക്കെതിരായ വിവേചനവും ജാതിവ്യവസ്ഥയുമാണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ തര്‍ക്കമില്ലാത്ത രണ്ടു വസ്തുതകളെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവത്തെയും, പ്രഭാഷണ മികവിനെയും അദ്ദേഹം അനുമോദിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തരായ നേതാക്കള്‍ കുറവാണന്നും മികച്ച നേതാക്കള്‍ ഉണ്ടാകേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം പരാമര്‍ശിച്ച രാമചന്ദ്രഗുഹ, രാഷ്ട്രീയത്തിലെ സ്ത്രീ വിവേചനത്തെപറ്റിയും, ജാതി രാഷ്ട്രീയത്തെ പറ്റിയും ചൂണ്ടിക്കാട്ടി. ജാതി വോട്ടുകള്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.