ജറുസലേം: മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന്‍റെ ഭാഗമായി സൈബർ സുരക്ഷയാണ് സുപ്രധാനമായ ചർച്ചവിഷയ മെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സൈബർ ഉൾപ്പെടെ നിരവധി മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങളും വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ജൂലൈ നാലിന് ആരംഭിക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ആണ് മോദി ഇസ്രയേലിലേക്ക് പോകുന്നത്. ജൂലൈ അഞ്ചിന് ഇസ്രയേലിലുള്ള ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.