അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ രീതിയില്‍ പ്രചാരണം നേടിയ ഒന്നാണ് മോദി ജാക്കറ്റ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് മോദി ജാക്കറ്റിനോടുള്ള ആളുകളുടെ പ്രിയം വളരെയധികം ഇടിഞ്ഞിരിക്കുന്നതായാണ് കാണുന്നത്.
2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ 1 എന്ന നിലയിലേക്കു കച്ചവടം താഴ്ന്നുവെന്ന് വ്യാപാരികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോള്‍ വില്പന ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ വ്യാപാരികള്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പിവാതില്ക്കല് എത്തിയിട്ടും വലിയ മാറ്റമൊന്നും വില്‍പ്പനയില്‍ ഉണ്ടായിട്ടില്ല.
അതേസമയം, സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ ജാക്കറ്റ്വില്പ്പനയെ പ്രതികൂലമായി ബാധിച്ചെന്നാണു മറ്റൊരു വ്യാപാരിയുടെ വിലയിരുത്തല്‍. നിലവിലുള്ള സ്റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പല കച്ചവടക്കാരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കാറുള്ള ഹാഫ് സ്ലീവ് കോട്ടാണ് മോദി ജാക്കറ്റ് എന്നറിയപ്പെട്ടത്. ഇത് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കോട്ട് കോപ്പിയടിച്ചതാണെന്ന വാദവും ഇതിനിടെ ഉയര്‍ന്നിരുന്നു.