ന്യൂഡല്‍ഹി: 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തിന് ഭാര്യയുടെ പിന്തുണ. നോട്ട് അസാധുവാക്കല്‍ തീരുമാനം നടത്തിയ മോദിയെ അഭിനന്ദിക്കുന്നതായി ഭാര്യ യശോദ ബെന്‍ പറഞ്ഞു. രാജസ്ഥാനില്‍ ഒരു പൊതുപരിപാടിക്കിടെയായിരുന്നു യശോദ ബെന്നിന്റെ ഈ പരാമര്‍ശം. രാജ്യപുരോഗതിക്കും വികസനത്തിനുമായി ഇനിയും ഇത്തരം നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നും യശോദ ബെന്‍ അഭിപ്രായപ്പെട്ടു.
അഴിമതിയും കള്ളപ്പണവും രാജ്യത്തുനിന്നു തുടച്ചുനീക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരമൊരു നടപടികൊണ്ട് സാധിക്കുമെന്നു മോദിയുടേതിനു സമാനമായ വാക്കുകളിലൂടെ യശോദയും അവകാശപ്പെട്ടു. വിദേശത്തുനിന്നും കള്ളപ്പണത്തെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാനും ഈ തീരുമാനം കൊണ്ട് സാധിക്കുമെന്നും യശോദ ബെന്‍ പറയുന്നു.കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മികച്ച ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു യശോദയുടെ മറുപടി.